Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 14:11 IST
Share News :
കടുത്തുരുത്തി: ഓവർടേക്ക് ടേക്ക് ചെയ്തു ഇന്നോവ കാർ എത്തി. ബൈക്ക് യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ലോറിയെ മറികടന്നെത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിക്കാതിരുന്നത് തലനാരിഴയ്ക്ക്. ബൈക്ക് യാത്രക്കാരായ എഴുമാന്തുരുത്ത് ഐപിസി സഭയിലെ മുൻ പാസ്റ്റർ ജോമോൻ മാത്യുവും ഭാര്യ ബബിതയും അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ഇന്ന് (23.10.2026) 10:30-ഓടെ കുറവിലങ്ങാട് കാളികാവ് ഭാരത് പെട്രോൾ പമ്പിന് മുമ്പിലായിരുന്നു നടുക്കുന്ന സംഭവം.
മുൻപിൽ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ അമിതവേഗതയിലെത്തിയ ഇന്നോവ കാർ, എതിർദിശയിൽ ബൈക്കിൽ വരികയായിരുന്ന ജോമോൻ മാത്യുവിനെയും ഭാര്യയെയും ഇടിക്കേണ്ടതായിരുന്നു. കാറിന്റെ വരവു കണ്ട് ജോമോൻ മാത്യു ബൈക്ക് വെട്ടിച്ചു മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്.
Follow us on :
Tags:
More in Related News
Please select your location.