Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സിലേക്ക് യോഗ്യത നേടിയ വൈക്കം ബി.ആർ.സി.യിലെ കുട്ടികൾക്ക് അനുമോദനവും യാത്രയയപ്പും നൽകി.

24 Oct 2026 15:58 IST

santhosh sharma.v

Share News :

​വൈക്കം: കോഴിക്കോട്ട് വെച്ച് നടക്കുന്ന സംസ്ഥാന ഇൻക്ലൂസീവ് സ്കൂൾസ് സ്പോർട്സ് മീറ്റിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വൈക്കം ബി.ആർ.സി.യിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) 15 വിദ്യാർഥിൾക്കുള്ള അനുമോദനവും യാത്രയയപ്പും നൽകി. വൈക്കം ബി.ആർ.സി. ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 25 മുതൽ 29 വരെ കോഴിക്കോട് വെച്ചാണ് സംസ്ഥാന ഇൻക്ലൂസീവ് സ്കൂൾസ് സ്പോർട്സ് മത്സരങ്ങൾ നടക്കുന്നത്. കഠിനമായ പരിശീലനത്തിലൂടെയും മികവിലൂടെയുമാണ് വൈക്കം ബി.ആർ.സി.യിൽ നിന്നുള്ള 15 കുട്ടികൾ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

​വിദ്യാർഥികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾക്കും പരിപാടികളുടെ ഏകോപനത്തിനും സ്പെഷ്യലിസ്റ്റ് എഡ്യൂക്കേറ്റർ പ്രതിനിധികളായ മേരി എലിസബത്ത്, യു. അഞ്ജലി, എ.ആർ രേഷ്മ, ഷിമിഷ ബീവി എന്നിവരാണ് നേതൃത്വം നൽകിയത്. കായികരംഗത്ത് ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാൻ ഇത്തരം മത്സരങ്ങൾ വലിയ രീതിയിൽ സഹായകരമാകുമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. വൈക്കം ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ പി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സി.ആർ.സി. കോ- ഓർഡിനേറ്റർ എം. ലക്ഷ്മി ദേവി, കവിത ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും ജനപ്രതിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News