Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തണം; പെൻഷനേഴ്‌സ് അസോസിയേഷൻ ചെമ്പ് മണ്ഡലം സമ്മേളനം.

24 Oct 2026 14:16 IST

santhosh sharma.v

Share News :

ചെമ്പ്: പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന്

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചെമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബ്രഹ്മമംഗലത്ത് നടന്ന കെ.എസ്. എസ്.പി.എ മണ്ഡലം സമ്മേളനവും കുടുംബ സംഗമവും കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മറ്റി അംഗം പി.വി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി.യു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ തലയോലപ്പറമ്പ്

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബുവിനെ ചടങ്ങിൽ ആദരിച്ചു.

ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, കെ.എസ്.എസ്. പി.എ സംസ്ഥാന കമ്മറ്റി അംഗം ലീലാ അക്കരപ്പാടം, നിയോജക മണ്ഡലം പ്രസിഡൻ്റ് ബി.ഐ പ്രദീപ് കുമാർ, സെക്രട്ടറി സി.അജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്, റഷീദ് മങ്ങാടൻ, മോനു ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.യു അബ്രഹാം (പ്രസിഡൻ്റ്), സുസോ ഷിണി തങ്കമണി, ടി.പി അരവിന്ദാക്ഷൻ (വൈസ് പ്രസിഡൻ്റുമാർ), കെ.വേണു (സെക്രട്ടറി), കെ. ഡി സന്തോഷ് കുമാർ, 

(ജോയിൻ്റ് സെക്രട്ടറി), കെ.വി ചാക്കോ (ട്രഷറർ). വനിതാ ഫോറം ഭാരവാഹികളായി സുസോഷിണി (പ്രസിഡൻ്റ്), ലാലു ജോസ് (സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Follow us on :

More in Related News