Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോട്ട് ചാലിൽ ഡ്രഡ്ജർ പൈപ്പ്‌ കുടുങ്ങി; വൈക്കം- തവണക്കടവ് ബോട്ട് സർവ്വീസ് താറുമാറായി.

24 Oct 2026 17:04 IST

santhosh sharma.v

Share News :

വൈക്കം: ബോട്ട് ചാലിൽ ഡ്രഡ്ജർ പൈപ്പ്‌ കുടുങ്ങിയതിനെ തുടർന്ന് വൈക്കം- തവണക്കടവ് ബോട്ട് സർവ്വീസ് താറുമാറായി.

തവണകടവ് -- വൈക്കം ബോട്ട് ചാൽ ആഴം കൂട്ടുന്നതിൻ്റെ ഭാഗമായി ഡ്രഡ്ജിംഗ് നടത്തിയിരുന്ന ഡ്രഡ്ജറിൻ്റെ പൈപ്പ് ബോട്ടുചാലിൽ കുടുങ്ങിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൈക്കം- തവണ കടവ് ബോട്ട് സർവ്വീസ് താറുമാറായത്. തവണ കടവ് ബോട്ടു ജട്ടിക്ക് സമീപമാണ് പൈപ്പ് കുടുങ്ങിയത്. ഒന്നര അടിയോളം വ്യാസമുള്ള പൈപ്പാണ് ഡ്രഡ്ജറിൽ നിന്ന് വേർപെട്ട് ബോട്ട് ചാലിൽ കുടുങ്ങിയത്.

ഇതെ തുടർന്ന് വൈക്കത്ത് നിന്ന് തവണ കടവിലേക്ക് യാത്രക്കാരുമായി പോയ യാത്രാബോട്ട് ജട്ടിൽ അടുപ്പിക്കാനാകാതെ പള്ളിപ്പുറം ജട്ടിയിലേക്ക് തിരിച്ചു വിട്ടു. ബോട്ട് സർവ്വീസ് മുടങ്ങിയതോടെ നൂറ് കണക്കിന് രാത്രക്കാരാണ് വൈക്കം- തവണ കടവ് ബോട്ടു ജട്ടിയിൽ കൂടുങ്ങിയത്. വൈക്കം എം എൽ എ കെ. ബിനിമോൻ വൈക്കം ബോട്ട് ജട്ടിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചേർത്തലയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം തവണ കടവിലെത്തി പൈപ്പ് മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Follow us on :

More in Related News