Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മരം വെട്ടുന്നതിനിടയിൽ താഴെ വീണ് അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

24 Oct 2026 15:33 IST

santhosh sharma.v

Share News :

വൈക്കം: മരം വെട്ടുന്നതിനിടയിൽ താഴെ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വെച്ചൂർ അംബികാമാർക്കറ്റ് മാമ്പ്ര കുന്തത്തിൽ നഗറിൽ വിനോദ് വിരുത്തിയിൽ (40) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം. അച്ചിനകം ഭാഗത്ത് മരം വെട്ടുന്നതിനിടെ കാൽ വഴുതി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ - അശ്വതി. മക്കൾ - അജയ്, അനന്ദു, അപർണ്ണ.സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 7.30 ന് മാമ്പറയിലുള്ള വീട്ടുവളപ്പിൽ നടക്കും.

Follow us on :

More in Related News