Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 19:46 IST
Share News :
കോട്ടയം: പ്രശസ്ത അക്കാദമിഷ്യനും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (കുസാറ്റ്) അധ്യാപകനുമായ പ്രൊഫ. (ഡോ.) ഡി. മാവൂത് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി തിങ്കളാഴ്ച ചുമതലയേറ്റു. 33 വര്‍ഷത്തെ അധ്യാപന, ഗവേഷണ, ഭരണ പരിചയമുണ്ട്. നിലവില്‍ കുസാറ്റ് സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റിയുടെയും കേരള സര്‍വകലാശാല മാനേജ്മെന്‍റ് സ്റ്റഡീസ് ഫാക്കല്‍റ്റിയുടെയും ഡീനായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കുസാറ്റ്, കര്‍ണാടക കേന്ദ്ര സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റ് അംഗവും, പോണ്ടിച്ചേരി, കേരള കേന്ദ്ര സര്‍വകലാശാലകളുടെ കോര്‍ട്ട് അംഗവുമാണ്. കുസാറ്റില്‍ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍, സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡയറക്ടര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
അദ്ധ്യാപനം, ഗവേഷണം, അക്കാദമിക് നേതൃത്വം എന്നീ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ പ്രൊഫ. മാവൂത് നല്‍കിയിട്ടുണ്ട്. നിരവധി പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറല്‍ ഗവേഷകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഇന്ത്യന്‍ എത്തോസ്, ബിസിനസ് എത്തിക്സ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. മാനേജ്മെന്‍റ് വിദ്യാഭ്യാസത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവനകളെ മാനിച്ച് 2019 ല്‍ ദേവാങ് മേത്ത വിദ്യാഭ്യാസ നേതൃത്വ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മികച്ച പ്രവര്‍ത്തന രീതികളും നേട്ടങ്ങളും നിലനിര്‍ത്താനും ശക്തിപ്പെടുത്താനും താന്‍ പരിശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ഡോ. മാവൂത് പറഞ്ഞു. അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായും വിവധ സമിതികളുമായും സംവദിച്ച ശേഷം സര്‍വകലാശാലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കുസാറ്റില്‍ നിന്ന് പിഎച്ച്ഡിയും നേടിയ പ്രൊഫ. മാവൂത് തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ്. ശ്രീമതി. വാസന്തിയാണ് ഭാര്യ. ഐഐഎം റോഹ്തക്കില്‍ നിന്ന് എംബിഎ ബിരുദം നേടിയ മകള്‍ നിര്‍മ്മല വൈശാലിനി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നു, മകന്‍ ധനവേന്ത് യാത്രാ, ലോജിസ്റ്റിക്സ് മേഖലയിലെ സംരംഭകനാണ്.
Follow us on :
Tags:
Please select your location.