Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പൂഴിക്കോൽ,സെന്റ് ലൂക്സ് എൽ പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

01 Jun 2026 19:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൂഴിക്കോൽ,സെന്റ് ലൂക്സ് എൽ പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 75 വർഷം പൂർത്തീകരിച്ച പൂഴിക്കോൽ സെന്റ് ലൂക്സ് എൽ പി സ്കൂളിലെ കുട്ടികൾക്ക് പ്രവേശ നോൽസവത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുളക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് തോമസ് മുണ്ടുവേലി സ്കൂൾ മാനേജരും ഇടവക വികാരിയുമായ റവ ഫാദർ മാത്യു പാറത്തോട്ടം കരയിലിന് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിൻസി തോമസ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  ബിജു കുര്യൻ, വാർഡ് പ്രസിഡന്റ് ജയ്മോൻ ജോസഫ്, എബ്രഹാം വയലാക്കൽ, പിടിഎ പ്രസിഡണ്ട് മജു മാത്യു, ഔസേപ്പ് ചിറ്റേപ്പ് തോമസ് മേച്ചേരി, ജോസ് പാറത്തോട് തുടങ്ങിയവർ സംസാരിച്ചു..... അധ്യാപക, അനഅധ്യാപകരും  കുട്ടികളും രക്ഷിതാക്കളും അടക്കം നൂറുകണക്കിന് ആളുകൾ പ്രവേശനോത്സവ വേദിയിൽ പങ്കാളികളായിരുന്നു..

Follow us on :

More in Related News