Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ധന വില വർധനവ്, അധിക നികുതി വേണ്ടെന്ന് വക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ; പത്ത് രൂപയെങ്കിലും കുറയ്ക്കണം ; കെ സുരേന്ദ്രൻ

01 Jun 2026 16:19 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്തെ

ഇന്ധന വില വർധനവിൽ അധിക നികുതി വേണ്ടെന്ന് വക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പത്ത്

രൂപയെങ്കിലും കുറയ്ക്കണം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ആവശ്യപ്പെട്ട കാര്യം തന്നെയാണ് താൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാപ്പോൾ കുറച്ചില്ലെങ്കിൽ ഇരട്ടത്താപ്പ് ആണെന്ന് ജനങ്ങൾ കരുതും. സംസ്ഥാന സർക്കാർ വരുമാനം കുറയ്ക്കാൻ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇളവ് നൽകി. 34 രൂപയാണ് വിവിധ നികുതി ഇനത്തിൽ കേരളം ഈടാക്കുന്നത്. നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടത് അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് ആണ്. 10 രൂപ എങ്കിലും കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും.


രാജ്യത്തെ എൽപിജി വില വർധനവിന് കാരണം അന്താരാഷ്ട്ര സാഹചര്യങ്ങൾ ആണ്. വില സ്ഥിരത നേടിയാൽ വില കുറയ്ക്കാം എന്ന വി.ഡി. സതീശൻ്റെ പ്രസ്താവന നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമെന്നും സുരേന്ദ്രൻ വിമർശിച്ചു.

Follow us on :

More in Related News