Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 15:00 IST
Share News :
തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തെ ആവേശപൂർണ തുടക്കമാക്കി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. “പഠനവും പാട്ടും കളിയും നിറഞ്ഞ വിദ്യാലയം” എന്ന സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആശയത്തെ ഉൾക്കൊണ്ട് കുട്ടികൾക്ക് ഹൃദ്യമായ വരവേൽപ്പാണ് സ്‌കൂളിൽ ഒരുക്കിയത്.
പ്രവേശനോത്സവം തിരൂരങ്ങാടി മണ്ഡലം എം.എൽ.എ പി.എം.എ സമീർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.കെ. ബാവ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന അന്തരീക്ഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ സി.എച്ച്. മഹ്‌മൂദ് ഹാജി, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്‌മാൻ, കൗൺസിലർമാരായ കെ.ടി.ഷാഹുൽ ഹമീദ്, റബിയത്ത് പള്ളിയാളി, പി.ടി.എ പ്രസിഡന്റ് റഷീദ് കാരാടൻ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, റഫീഖ് പാറക്കൽ,സമീന മൂഴിക്കൽ, നൗഫൽ തടത്തിൽ, മുസ്തഫ ചെറുമുക്ക്, വി. ഹംസക്കോയ, നസ്റു ള്ള ഷെരിഫ്,ടി. മുഹമ്മദ് സാലിം,എ.ടി. സൈനബ, എം.സുഹൈൽ, കെ.വി. സാബിറ, യു.ടി. അബൂബക്കർ, എം.പി. അലവി,പി.ഇസ്‌മായിൽ, പി.അബ്‌ദുൽ ജലീൽ, എം.മുഹമ്മദ് ഷാഫി,മുനീർ താനാളൂർ,പി.വി.ഹുസൈൻ പി.ഫഹദ് എന്നിവർ സംസാരിച്ചു.
പുതിയ വിദ്യാർത്ഥികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും സ്വീകരണ ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരം വർണാഭമായി അലങ്കരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.