Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 17:37 IST
Share News :
മലപ്പുറം : സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ കണക്ക് വിഷയത്തില്‍ 100-ല്‍ 100 മാർക്ക് നേടി അപൂർവ നേട്ടവുമായി മലപ്പുറം മങ്കട സ്വദേശി സരുണ്‍. പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയായ സരുണ്‍ ഇത്തവണ മലപ്പുറം ജില്ലയില്‍ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ്. പ്ലസ് ടു പരീക്ഷയില്‍ മൊത്തത്തില്‍ 93 ശതമാനത്തിലധികം മാർക്ക് നേടിയാണ് ഈ മിടുക്കൻ സ്കൂളിനും നാടിനും അഭിമാനമായത്.
പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ പൂർണ്ണ മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സരുണും അധ്യാപകൻ നിദാസും മാതാപിതാക്കളായ സാജും രാജശ്രീയും. ഫലം വന്നപ്പോള്‍ ഈ കണക്കുകൂട്ടലുകള്‍ കൃത്യമാവുകയായിരുന്നു.
തുടർപഠനത്തിലും കണക്കിനെ കൂടെക്കൂട്ടാനാണ് സരുണിന്റെ തീരുമാനം. എഞ്ചിനീയറിംഗ് മേഖലയില്‍ ഉപരിപഠനം നടത്താനാണ് വിദ്യാർത്ഥി ലക്ഷ്യമിടുന്നത്
Follow us on :
Tags:
More in Related News
Please select your location.