Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയരും ; ഉപയോക്താക്കളിൽ നിന്ന് ഈ മാസം മുതൽ സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം.

01 Jun 2026 15:57 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യതി ഉപയോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. ഈ മാസം യൂണിറ്റിന് 2 പൈസ സർചാർജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ സർചാർജ് ആയിരിക്കും ഈടാക്കുന്നത്. ഏപ്രിൽ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 5.48 കോടി അധിക ചെലവ് ഉണ്ടായത് കാരണമാണ് സർചാർജ്

കെഎസ്ഇബി ഉയർത്തിയത്.


കഴിഞ്ഞ തവണ ബില്ലിൽ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. മാർച്ച് മാസത്തെ അധികബാധ്യതയായ 1.19 കോടി ഈടാക്കാൻ ആണ് സർചാർജ് നിരക്ക് ഉയർത്തിയത്. മാർച്ച് മുതൽ വൈദ്യുതി ഉപഭോ​ഗം 6000 വാട്ടിന് മുകളിൽ എത്തിയിരുന്നു.

Follow us on :

More in Related News