Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 17:27 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ പരിധിയിലെ കീരനല്ലൂർ ന്യു ക്കട്ടിലെ പുതിയ പാലം പണിക്ക് വേണ്ടി മണ്ണ് കെട്ടിഉയർത്തിയും തെങ്ങ് കൊണ്ട് തടയണ കെട്ടിയും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെതടസപെടുത്തും വിധം കെട്ടിയുയർത്തിയത് തീർത്തും അശാസ്ത്രീയ രീതിയിലാണന്നും മഴക്കാലം തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പേൾ നീരൊഴുക്കിനെ തടസ്സപ്പെടുത്തിയത് അട്ടക്കുളങ്ങര, പള്ളിപ്പടി, കൊട്ടന്തല, വടക്കേമമ്പുറം, ചുഴലി പ്രദേശങ്ങളിലെ 1000 ലധികഠ വീടുകളിലേക്ക് വെള്ളം കയറുന്നതിന് കാരണമാവുകയും അത് ദുരന്തങ്ങളിൽ കലാശിക്കുകയും ചെയ്യുമെന്നും കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി, സുബൈർ പിപി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലം അസിസ്റ്റൻറ് എൻജിനീയർക്ക് നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം ജല പരിശോധന നടത്തുകയും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു
മഴ തുടങ്ങിയാൽ പുഴയിലെ ജലനിരപ്പ് ഉയരുന്ന മുറക്ക് സത്വര നടപടികൾ സ്വീകരിക്കുമെന്നും നിലവിൽ പുഴയുടെ തീരത്തുള്ള മണ്ണിൻറെ ലെവലിനേക്കാൾ ഒന്നര മീറ്റർ താഴ്ചയിലാണ് ഐലൻഡ് നിർമിച്ചിട്ടുള്ളതെന്നും വെള്ളം ഉയർന്ന മുറക്ക് അടിയന്തര നടപടികൾ എടുക്കാൻ പൊതുമരാമത്ത് പാലം വിഭാഗം തയ്യാറാണെന്നും അസിസ്റ്റൻറ് എൻജിനീയർ ഒ. ധിരജ് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്തിനെ രേഖാമൂലം അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.