Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു:ഗുരുവായൂർ നഗരസഭ ഓഫീസ് വളഞ്ഞ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു

01 Jun 2026 18:50 IST

MUKUNDAN

Share News :

ഗുരുവായൂർ:ബസ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ നഗരസഭ ഭരണസമിതിക്കെതിരെ ബിജെപി ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് വളഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.രാജു മുഖ്യപ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി ദിലീപ് ഘോഷ് സ്വാഗതവും,രതീഷ് തൈക്കാട് നന്ദിയും പറഞ്ഞു.കൗൺസിലർ കൃഷ്ണപ്രിയ,യുവമോർച്ച ജില്ല പ്രസിഡൻ്റ് കെ.കാളിദാസ്,ബിജെപി മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ മനീഷ് കുളങ്ങര,ജ്യോതി രവീന്ദ്രനാഥ്,സെക്രട്ടറിമാരായ ദീപ ബാബു,പ്രസന്നൻ വലിയ പറമ്പിൽ,ബിനീഷ് തറയിൽ,മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് സിന്ധു ശശീന്ദ്രബാബു,ദീപക് തിരുവെങ്കിടം,ജിതിൻ കാവീട്,മനോജ് പൊന്നുപറമ്പിൽ,ജ്യോതി കൂളിയാട്ട്,ബാലൻ തിരുവെങ്കിടം,സൂരജ് താമരയൂർ,നിധിൻ മരയ്ക്കാത്ത് തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News