Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തെക്കേ നട ഗംഗോത്രിയിൽ എം.ജി. സോമനാഥ് ശതാഭിഷിക്തനായി.

13 Jun 2025 18:42 IST

santhosh sharma.v

Share News :

വൈക്കം: ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച നിറവിൽ വൈക്കം തെക്കേ നട ഗംഗോത്രിയിൽ എം.ജി. സോമനാഥ് ശതാഭിഷിക്തനായി. ഒരു വ്യക്തിയുടെ ജീവിതത്തിൽ എൺപത്തിനാലാം വയസിൽ ആഘോഷിച്ച ശതാഭിഷേകത്തിന് വിവിധ തലങ്ങളിലെ നൂറു കണക്കന് വ്യക്തികളും ബന്ധുക്കളും പങ്കെടുത്തു. ആർ.എസ്. എസ്. ജില്ലാ സംഘചാലക് , വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആശുപത്രി മാനേജിംഗ് ട്രസ്റ്റി, സ്കൂൾ പ്രിൻസിപ്പൽ, ക്ഷേത്ര ഭാരവാഹി, പെൻഷൻ സംഘടന ഭാരവാഹി തുടങ്ങിയ നിരവധി മേഖലകളിൽ നിറ സാന്നിദ്ധ്യമാണ് എം.ജി.സോമനാഥ് . വെച്ചൂർ എൻ.എസ്.എസ് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത പരേതയായ എം. സരളാദേവിയാണ് ഭാര്യ. ഡോ.എസ്. സിന്ധു.(പ്രിൻസിപ്പൽ , ഐ.എച്ച്.ആർ ഡി. കടുത്തുരുത്തി) , എസ്. ശ്രീവിദ്യ (ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്. ഹൈസ്കൂൾ കാട്ടാമ്പാക്ക് ) എസ്.മഹേഷ് (റവന്യൂ ഡിപ്പാർട്ട് മെന്റ് പാല ) എന്നിവർ മക്കളും കെ.കെ. മനോജ് (അസിസ്റ്റൻഡ് എഡിറ്റർ മലയാള മനോരമ, കോട്ടയം) വി.എൻ. രഞ്ജിത് ( ഹൈ കോർട്ട് എറണാകുളം) എന്നിവർ മരുമക്കളുമാണ്. വൈക്കം സമൂഹം ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേഡ്. പ്രൊഫസർ ഇ.എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എം ആശുപത്രി പി.ആർ. ഒ. കെ.പി. ഷാജി, ഡോ.സിന്ധു , ഗാന്ധി യൂണിവേഴ്സിറ്റി റിട്ടേഡ് ജോയന്റ് ഡയറക്ടർ പി.രാജിവ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് പി. വിക്രമൻ , എ. ശിവൻ കുട്ടി, ടി.ജി. ജയപ്രകാശ്, കെ.അജിത് ബാബു, കലാദർപ്പണം രവിന്ദ്രനാഥ്, ആർ. സോമശേഖരൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

Follow us on :

More in Related News