Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ ബാല്യകാലസഖി പുരസ്കാരം കെ.വി. മോഹൻ കുമാറിനും,ബഷീർ അമ്മ മലയാളം പുരസ്കാരം തരുൺ മൂർത്തിയ്ക്കും.

14 Jun 2025 16:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ

ബഷീർ ബാല്യകാലസഖി പുരസ്കാരം

കെ.വി. മോഹൻ കുമാറിനും,ബഷീർ അമ്മ മലയാളം പുരസ്കാരം

തരുൺ മൂർത്തിയ്ക്കും സമ്മാനിക്കും. ബഷീറിൻ്റെ കൃതിയായ ബാല്യകാല സഖിയുടെ പേരിൽ മലയാളത്തിലെ എഴുത്തുകാർക്ക് വർഷംതോറും നൽകി വരുന്ന ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും മുൻ മാധ്യമപ്രവർത്തകനും മുൻ സിവിൽ സർവ്വീസ് ഉദ്യേഗസ്ഥനുമായ കെ.വി. മോഹൻ കുമാറാണ് അർഹനായത്. ബഷീർ സ്മാരക സമിതിയുടെ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ സാംസ്കാരിക പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് തിരക്കഥാകൃത്തും യുവ ചലച്ചിത്ര സംവിധായകനും വൈക്കം സ്വദേശിയുമായ തരുൺ മൂർത്തിയും അർഹനായി. ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും10,001 രൂപ യും അടങ്ങുന്നതാണ് ബഷീർ പുരസ്കാരങ്ങൾ. സാഹിത്യ നിരൂപകൻ ഡോ. എം. എം ബഷീർ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ. എസ്. ലാലി മോൾ, സമിതി ട്രഷറർ ഡോ.യു. ഷംല ഡയറക്ടർമാരായ ഡോ. അംബിക. എ. നായർ, ഡോ. വി.ടി. ജലജാകുമാരി എന്നിവർ അടങ്ങുന്ന ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. 31-ാം മത് ബഷീർ ദിനമായ ജൂലൈ 5 ന് രാവിലെ 10 .30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന ബഷീർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജി മോൻ, മോഹൻ ഡി. ബാബു, എം.ഡി. ബാബുരാജ്, പ്രൊഫ . കെ. എസ്. ഇന്ദു, അബ്ദുൾ ആപ്പാചിറ, കെ.എം. ഷാജഹാൻ , മനോജ് ഡി.വൈക്കം ,ആര്യ കരുണാകരൻ, ഡോ. എസ്. പ്രീതൻ എന്നിവർ അറിയിച്ചു.

Follow us on :

More in Related News