Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനങ്ങൾക്കൊപ്പം സബ്കലക്ടർ ; ജനപ്രതിനിധികളെ പോലും അറിയിച്ചില്ലന്നു വ്യാപകപരാതി.

13 Jun 2025 17:09 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാര്‍: ജനങ്ങള്‍ക്കൊപ്പം സബ്കലക്ടര്‍ പദ്ധതിയുടെ ഇടുക്കി ജില്ല തല തുടക്കം ജനപ്രതിനിധികളെ പോലും അറിയിച്ചില്ലന്നു വ്യാപകപരാതി. റവന്യ സേവനങ്ങള്‍ വേഗത്തിലും സുധാര്യമാക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജില്ല ഭരണകൂടം ആവിഷ്‌കരിച്ച ജനങ്ങള്‍ക്കൊപ്പം സബ്കലക്ടര്‍ പരിപാടിയുടെ ജില്ലാതല തുടക്കമാണ് ഇന്നലെ കൊക്കയാര്‍ വില്ലേജി ല്‍ നടന്നത്.എന്നാല്‍ അതീവരഹസ്യമാക്കി സംഘടിപ്പിച്ച പ്രോഗ്രാമിനെതിരെ ജനപ്രതിനിധികളടക്കം രംഗത്തു വന്നു.കൊക്കയാറ്റിലെ ജനപ്രതിനിധികളോടുപോലും വിവരം അറിയിക്കാന്‍ തയ്യാറായില്ലന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. കൊക്കയാര്‍ ഗ്രാമപഞ്ചയാത്ത് ജനപ്രതിനിധികള്‍ വില്ലേജ് അധികാരകളുടെ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചു. ഇത്തരം ജനകീയ സ്വഭാവമുളള പ്രോഗ്രാം താന്‍ അറിഞ്ഞിരുന്നില്ലന്നു പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക് പറഞ്ഞു. പ്രോഗ്രാം നടന്നുകഴിഞ്ഞുമാത്രമാണ് അറിയാനായത്.അതിനാല്‍ തന്നെ പഞ്ചായത്ത് അംഗങ്ങളെ ആരെയും അറിയിക്കാനായില്ല. സംഭവത്തെ കുറിച്ച് അറിഞ്ഞില്ലന്നു ബ്ലോക് പഞ്ചായത്ത് മുന്‍പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ സ്വര്‍ണലതഅപ്പുകുട്ടന്‍ പറഞ്ഞു.





  

 

               സംഭവത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലന്നും, ആരെയും പ്രോഗ്രാം അറിയിക്കേണ്ടതില്ലന്നുമാണ് കൊക്കയാര്‍ വില്ലേജ് അധികാരികള്‍ പറയുന്നത്. സബ്കലക്ടര്‍ ഇന്‍സ്‌പെക്ഷനു വന്നതാണന്നും അതു മറ്റുളളവരെ അറിയിക്കേണ്ട ആവശ്യമില്ലന്നുമാണ് ഇവര്‍ പറയുന്നത്.എന്നാല്‍ ജനങ്ങളോടൊപ്പം സബ്കലക്ടര്‍ പ്രോഗ്രാം പ്രചരണം നല്‍കാന്‍ കഴിയാതെ പോയത് സംഭവിക്കാന്‍ പാടില്ലാത്തതാണന്ന് പീരുമേട് തഹസീല്‍ദാര്‍ പറഞ്ഞു.ഇത് സംബന്ധിച്ചുണ്ടായ ആക്ഷേപം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.




        

Follow us on :

More in Related News