Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര നോർത്ത് എസ് എൻ ഡി പി ശാഖയിൽ കരിയർ ഗൈഡൻസ് ക്ലാസ്സും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

14 Jun 2025 16:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയനും ശ്രീനാരായണ പെൻഷനേഴ്‌സ്കൗൺസിലും സംയുക്തമായി

നടത്തിയ ടാലൻ്റ് സേർച്ച് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണവും"മനീഷ-വിസ്‌ഡം ഏകദിന കരിയർ ക്ലാസും" നടത്തി.

വടകര നോർത്ത് ശാഖ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ബി.എ എക്കണോമിക്സ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ അഞ്ജന സന്തോഷ് ഗോപിയെ ആദരിക്കലും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. ശ്രീ നാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം. കെ സജീവൻ, വൈസ് പ്രസിഡൻ്റ് ഡോ. എം. സോമൻ, ട്രഷറർ ഡോ. ആർ. ബോസ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. വി. കെ രഘുവരൻ, പി. കെ വേണു ഗോപാലൻ, ജയപ്രകാശ്, ലാലി രാമകൃഷ്ണൻ, അമ്പിളി ബിജു , ഗൗതം സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News