Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണവസന്തം യു.എ.ഇയില്‍ പ്രകാശനം ചെയ്തു.

05 Nov 2026 03:31 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ഷാര്‍ജ: ഖത്തറിലെ പ്രമുഖ പ്രസാധക-മാധ്യമ സ്ഥാപനമായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഓണപ്പതിപ്പ് ഓണവസന്തം യു.എ.ഇയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജയിലെ ഡല്‍മ ആയുര്‍വേദിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മൈന്‍ഡ് ട്യൂണ്‍സ് ഇക്കോവേവ്സ് ഫൗണ്ടറും പ്രസിഡന്റുമായ സി.എ. റസാഖിന് ആദ്യ പ്രതി നല്‍കി ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ സി.ഇ.ഒ ഡോ. ടിനു തമ്പി പ്രകാശനകര്‍മം നിര്‍വഹിച്ചു.


മലയാള ഭാഷയും സംസ്‌കാരവും ഉദ്ഘോഷിക്കുന്നതിനൊപ്പം സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി മാറുന്ന പ്രസിദ്ധീകരണമാണ് ഓണവസന്തമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ഓര്‍മപ്പെടുത്തുന്ന ഓണവസന്തം, ഓണത്തിന്റെ മാനവിക സന്ദേശങ്ങള്‍ പ്രവാസലോകത്തും പ്രസരിപ്പിക്കുന്ന ശ്രദ്ധേയമായ സംരംഭമാണെന്നും അവര്‍ പറഞ്ഞു.


സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വികാരങ്ങള്‍ സ്‌നേഹവും പരസ്പരം ചേര്‍ത്തുനിര്‍ത്തലുമാണ്. മനുഷ്യര്‍ക്കിടയിലെ അകല്‍ച്ചകളും ഭിന്നതകളും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ചടങ്ങില്‍ അഭിപ്രായമുയര്‍ന്നു. നാടിന്റെ ഓര്‍മകളും ഭാഷയുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള മികച്ച മാധ്യമം കൂടിയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍.


മലയാളിയുടെ ഗൃഹാതുരത്വവും ആഘോഷങ്ങളുടെ നിറപ്പകിട്ടും സാഹിത്യ-സാംസ്‌കാരിക വൈവിധ്യവും പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും കോര്‍ത്തിണക്കി വായനക്കാര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതാണ് ഓണവസന്തം.


ഓണവസന്തത്തിന്റെ മുഖ്യ പത്രാധിപര്‍ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഡല്‍മ ഓപ്പറേഷന്‍സ് മേധാവി ഡോ. ജോസഫ്, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും അമ്മ ടി.വി സി.ഇ.ഒയുമായ ഷാജി പുഷ്പാംഗദന്‍, കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സുചിത്ര സിമന്‍സ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സി.ഒ.ഒ അഷിഖ്, അയ്യൂബ് ഡല്‍മ, ഡോ. അഞ്ചു, ഡോ. ഷിബിന, ഡോ.അശ്രിത, മഹേഷ്, ഹുസൈഫ,സെബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow us on :

More in Related News