Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയയ്ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു

05 Nov 2026 12:30 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയയുടെ 2026–28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഗാല കെ.എം.സി.സി സെന്ററിൽ അബ്ദുൽ ഗഫൂർ ഹുദവിയുടെ നേതൃത്വത്തിൽ നടന്ന രൂപീകരണ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

മജീദ് സാഹിബ് ഉപദേശക സമിതി ചെയർമാനായും മുഹമ്മദ് സിറ്റിസൺ, അബ്ദുല്ല കുറ്റിയാടി, ഫവാസ് കാസർകോട് എന്നിവർ വൈസ് ചെയർമാൻമാരായും ചുമതലയേറ്റു.

ബഷീർ കൈപ്പമംഗലം പ്രസിഡന്റായും ഗഫൂർ കാസർകോട് വർക്കിങ് പ്രസിഡന്റായും ഷബീബ് യമാനി, ജസീൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് എ.പി സെക്രട്ടറിയായും അൻവർ നിലമ്പൂർ വർക്കിങ് സെക്രട്ടറിയായും ഷിബിൽ, ഹനീഫ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും അഫ്സൽ കുറ്റിപ്പുറം ട്രഷററായും ചുമതലയേറ്റു.

കരീം സാസ്, ഇസ്മായിൽ കോഫിഷോപ്പ്, മഹ്‌റൂഫ്, ബഷീർ ഈറ്റ് ഔട്ട്, അലി എലൈറ്റ്, അക്ബർ എം.എം, റമീസ്, നൗഫൽ, റസാഖ്, ശംസുദ്ദീൻ, അബ്ദുൽ ഫസൽ, മുഹമ്മദ് റിയാസ്, മുഹമ്മദ്, മുഹമ്മദ് ആഷ്മീർ, മുഹമ്മദ് റാഫി, ഷജീർ എന്നിവരുൾപ്പെടെ 29 അംഗ കമ്മിറ്റിയെയാണ് യോഗം ഐകകണ്ഠമായി തെരഞ്ഞെടുത്തത്.

അബ്ദുൽ ഗഫൂർ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് എ.പി സ്വാഗതം പറഞ്ഞു. അബ്ദുൽ ഗഫൂർ ഹുദവി യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം യോഗം സമാപിച്ചു.

Follow us on :

More in Related News