Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 04:00 IST
Share News :
ദോഹ: പൊതുജനങ്ങൾക്കും ക്ഷേമനിധി അംഗങ്ങൾക്കും എളുപ്പത്തിലും കാര്യക്ഷമമായും 24 മണിക്കൂറും ബന്ധപ്പെടാൻ പുതിയ വാട്‌സ്‌ആപ്പ് നമ്പറും ലാൻഡ് ലൈനും സജ്ജമാക്കി പ്രവാസി കേരളീയ ക്ഷേമ ബോർഡ്. എട്ട് ലക്ഷത്തിലധികം അംഗങ്ങളും ഇതിൽ നിന്ന് 65,000 പേർ പെൻഷൻ വാങ്ങുകയും ചെയ്യുന്ന രീതിയിൽ ക്ഷേമനിധി പ്രവർത്തനങ്ങൾ വളർന്നതോടെയാണ് പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
ഈ സാഹചര്യങ്ങൾ പരിഗണിച്ച് വാട്‌സപ്പ് മുഖാന്തരം ഉള്ള അന്വേഷണങ്ങൾക്ക് മാത്രമായി- 0091 7736850515 എന്ന നമ്പറും, ലാൻഡ് ലൈനായി 0091484 3539120 എന്ന നമ്പറും ഉപയോഗിക്കാവുന്നതാണ്. നേരത്തെ, ഓരോ ജില്ലക്കാർക്കും ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകളും ഇന്ത്യയിൽ നിന്ന് വിളിക്കാവുന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.