Tue Dec 12, 2023 10:56 PM 1ST

Location  

Sign In

.ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

28 Oct 2024 19:09 IST

Antony Ashan

Share News :

.ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വയൽക്കര പ്ലാശേരി വീട്ടിൽ ശ്രീനാഥ് (32)നെയാണ് ചെങ്ങമനാട് പോലീസ്‌ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകലാണ് സംഭവം. കുന്നുകര സർവ്വീസ് സഹകരണ ബാങ്കിലെത്തിയ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് അഞ്ഞൂറിൻ്റെ പതിനൊന്ന് വ്യാജ നോട്ടുകൾ നിക്ഷേപിക്കാനായി 'ബാങ്ക് അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗോതുരുത്തിൽ നിന്നു മാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ സോണി മത്തായി എസ് ഐമാരായ സതീഷ് കുമാർ, നൗഷാദ് സീനിയർ സി പി ഒ മാരായ കിഷോർ, ജോയി ചെറിയാൻ, സി പി ഒ മാരായ വിബിൻദാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Follow us on :

More in Related News