Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; യുഎൻ രക്ഷാസമിതി പരിഷ്കരണത്തിന് ശക്തമായ ആഹ്വാനം

12 Sep 2026 22:37 IST

NewsDelivery

Share News :

ബ്രിക്സ് സംയുക്ത പ്രഖ്യാപനം; ഇന്ത്യയുടെ നിലപാടിന് റഷ്യ-ചൈന പിന്തുണ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ അംഗരാജ്യങ്ങളുടെയും പൂർണ സമ്മതത്തോടെ പ്രഖ്യാപന രേഖ ഔദ്യോഗികമായി പുറത്തിറക്കിയത്.

യുഎൻ രക്ഷാസമിതി ഉൾപ്പെടെയുള്ള ആഗോള ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഘടനാപരമായ പരിഷ്കരണംവേണമെന്ന് സംയുക്ത പ്രഖ്യാപനം ആവശ്യപ്പെട്ടു. രക്ഷാസമിതിയിൽ കൂടുതൽ പങ്കാളിത്തം വേണമെന്ന ഇന്ത്യയുടെയും ബ്രസീലിന്റെയും നിലപാടിന് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പിന്തുണ ആവർത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര നേട്ടമായി.

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളിലെ വികസ്വര രാജ്യങ്ങൾക്ക് യുഎൻ രക്ഷാസമിതിയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ യുഎസ് ഡോളറിന് പകരം പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അംഗരാജ്യങ്ങൾ തീരുമാനിച്ചു. ആഗോള വ്യാപാരത്തിൽ ഡോളറിന്റെ മേധാവിത്വം കുറയ്ക്കുന്നതിനുള്ള പ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഭീകരവാദത്തെ ശക്തമായി അപലപിച്ച ബ്രിക്സ് രാജ്യങ്ങൾ ഏകപക്ഷീയമായ യുദ്ധനടപടികളെയും തള്ളിക്കളഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പൽ ഗതാഗതത്തിന്റെയും കടൽയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

ഗാസയിൽ അടിയന്തര മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും സംയുക്ത പ്രഖ്യാപനം ആവശ്യപ്പെട്ടു.

Follow us on :

More in Related News