Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 11:51 IST
Share News :
പ്രതിനിധികളാവാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍ ഈ മാസം 26, 27 തീയതികളില്‍ നടക്കും. ജനാധിപത്യവും വികസനവും: സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന ദ്വിദിന സെമിനാറില്‍ അക്കാദമിക്, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തവും മുതല്‍ കേരള വികസന മാതൃക, ലിംഗനീതി, അധികാരഘടന, വികസനാനുകൂല്യങ്ങളിലെ അന്തരം തുടങ്ങിയ സമകാലിക വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ചയാകും. സര്‍വകലാശാല ക്യാംപസിലെ സെമിനാര്‍ കോപ്ലക്സ് ആണ് വേദി.
26ന് രാവിലെ 11ന് ഗ്രേസ് എജ്യുക്കേഷന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വ്യവസായ, ഐടി വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം. കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) റഷീദ് അഹമ്മദ്, ഗ്രന്ഥകാരനും ചിന്തകനുമായ എം.സി വടകര, പി.എ റഷീദ്, ഡോ. വി.പി അബ്ദുല്‍ ഹമീദ്, ഖാദര്‍ പാലാഴി സംസാരിക്കും.
രാവിലെ 10ന് നടക്കുന്ന ആദ്യ അക്കാദമിക് സെഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ചര്‍ച്ച ചെയ്യും. ഡോ. നൗഷാദ് തൂമ്പത്ത് (പോളിസി ആന്‍ഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ്), ഡോ. നാരായണന്‍ എം. ശങ്കരന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, ചെതലയം) എന്നിവര്‍ വിഷയാവതരണം നടത്തും. നിയമ ഗവേഷക അഡ്വ. തൊഹാനി അധ്യക്ഷത വഹിക്കും.
സെമിനാര്‍ മുഖ്യ പ്രമേയം, ജനാധിപത്യവും വികസനവും: സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയം സി.എച്ച് മുഹമ്മദ് കോയ ചെയര്‍ വിസിറ്റിങ് പ്രൊഫസറും നാഷണല്‍ ലോ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ജി. മോഹന്‍ ഗോപാല്‍ അവതരിപ്പിക്കും. ഡോ. സാബിര്‍ നവാസ്, ഡോ. ആബിദ ഫാറൂഖി (മെമ്പര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍) സംസാരിക്കും.
'കേരള മോഡല്‍ വികസനത്തിന്റെ ചരിത്രവും അതിന്റെ ആഖ്യാനങ്ങളും' പരിശോധിക്കുന്ന സെഷനില്‍ യൂസുഫ് അലി (ജാമിഅ മില്ലിയ ഇസ്ലാമിയ), രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ജിന്റോ ജോണ്‍ എന്നിവര്‍ പങ്കെടുക്കും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.കെ ഷാഹിന മോള്‍ മോഡറേറ്ററാകും. വൈകീട്ട് 5.30ന് മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാര രീതിയെക്കുറിച്ച് ഡോ. അഭിലാഷ് മലയില്‍ (യാഗ്യലോണിയന്‍ സര്‍വ്വകലാശാല, പോളണ്ട്) പ്രഭാഷണം നടത്തും. തുടര്‍ന്ന് സംഗീത സദസ്സ്.
27ന് ആദ്യ സെഷന്‍ ജനാധിപത്യത്തിലെ അധികാരഘടനയും ലിംഗവിവേചനവും ചര്‍ച്ച ചെയ്യും. എഴുത്തുകാരിയും ഫെമിനിസ്റ്റ് ചരിത്രകാരിയുമായ ജെ. ദേവിക, ഡോ. അര്‍ദ്ര നീലകണ്ഠന്‍ ഗിരിജ (മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിബറല്‍ ആര്‍ട്സ്, ബെംഗളൂരു) വിഷയം അവതരിപ്പിക്കും. എ. മുഹമ്മദ് ഹനീഫ മോഡറേറ്ററാകും.
'സ്വയംഭരണവും സംയോജനവും: പാര്‍ശ്വവത്രിക്കപ്പെട്ടവരെ പ്രതിനിധീകരിക്കുന്നതിലെ പ്രതിസന്ധി' സെഷനില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിലെ അധ്യാപകരായ ഡോ. ആമിര്‍ അലി, ഡോ. ഹരീഷ് എസ്. വാങ്കഡെ സംസാരിക്കും. ഷംസീര്‍ കേളോത്ത് മോഡറേറ്ററാകും.
വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തുന്നതിലെ പരിമിതികളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന സെഷനില്‍ കേരള പൊതുമരാമത്ത് വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐഎഎസ്, ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബദരിയ ബീഗം പി എന്നിവര്‍ സംസാരിക്കും. ഷരീഫ് സാഗര്‍ മോഡറേറ്ററാകും.
സമാപനസമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി മുഖ്യാതിഥിയാകും. ടി. വി. ഇബ്രാഹിം എംഎല്‍എ, ഗ്രേസ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഷ്റഫ് തൂണേരി, സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫെലോ ഡോ. സയ്യിദ് ഷാക്കിര്‍ എന്നിവര്‍ സംസാരിക്കും.
സെമിന
ാറില്
പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യാം: https://chchair.mappilaheritagelibrary.com/events/democracy-and-development-opportunities-challenges.
ഫോണ്‍: 8137889010
Follow us on :
Tags:
Please select your location.