Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 11:00 IST
Share News :
മലപ്പുറം: കൊട്ടാരങ്ങളെ ചുറ്റിവളഞ്ഞും വീടുകളെ കീറിമുറിച്ചുമുള്ള വികസന സങ്കല്‍പമാണ് നമ്മുടേതെന്ന് നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും സി.എച്ച് മുഹമ്മദ് കോയ ചെയര്‍ വിസിറ്റിങ് പ്രഫസറുമായ പ്രഫ. (ഡോ). ജി മോഹന്‍ ഗോപാല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാര്‍ മുഖ്യപ്രമേയമായ 'ജനാധിപത്യവും വികസനവും; ചേര്‍ന്നുപോകുന്ന ദ്വന്ദങ്ങള്‍' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കവടിയാര്‍ കൊട്ടാരത്തെ ചുറ്റിവളഞ്ഞ് പാത നിര്‍മിക്കുന്ന ഭരണാധികാരികള്‍ക്ക് സാധാരണക്കാരുടെ വീടുകള്‍ പൊളിച്ചു മാറ്റിയും വഴികള്‍ അടച്ചും റോഡുകള്‍ നിര്‍മിക്കുന്നതിന് ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം എന്നത് ജനങ്ങള്‍ക്ക് എതിരായി മാറുന്നത് ഇങ്ങനെയാണ്.
ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന ഒരു നിര്‍മിതിയും വികസനമായി കാണാനാവില്ലെന്നും ബൃഹത്തായ വികസനപദ്ധതികള്‍ ഒപ്പിടുന്നതിനു മുന്‍പ് അഭിപ്രായം തേടേണ്ടത് അതു നേരിട്ടു ബാധിക്കുന്ന പ്രദേശവാസികളോടാണെന്നും മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള മസ്തിഷ്‌ക ചോര്‍ച്ച തടയാനുള്ള ഉപാധി ആധുനിക വികസനം ഇവിടെ തന്നെ ഉറപ്പു വരുത്തുക എന്നതാണെന്ന് ജനാധിപത്യവും വികസനവും എന്ന സെഷനില്‍ തുടര്‍ന്നു സംസാരിച്ച പി.എം.എ.സമീര്‍ എംഎല്‍എ പറഞ്ഞു. ഡോ. ആബിദ ഫാറൂഖി, ഡോ. സാബിര്‍ നവാസ് സെഷന്‍ നിയന്ത്രിച്ചു.
ഇന്നു വൈകിട്ട് നടക്കുന്ന സമാപന സെഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി, കണ്ണന്‍ ഗോപിനാഥന്‍, ഡോ. ഹരിഷ് എസ് വാങ്കഡെ, ഡോ. ആമിര്‍ അലി, ജെ ദേവിക തുടങ്ങിയവര്‍ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.