Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 10:49 IST
Share News :
കോട്ടയം: കോട്ടയത്ത് എബോളയെന്ന് സംശയം. സുഡാനിൽനിന്നെത്തിയ കോട്ടയം പാലാ സ്വദേശിനിക്കാണ് എബോളയെന്ന് സംശയിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സ്രവങ്ങളുടെ ഫലം പുറത്തുവന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
അതേസമയം ഭയപ്പെടേണ്ടതില്ലെന്ന് ആരാഗ്യമന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.