Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം 28-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു..

07 Jun 2026 19:24 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം 28-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.അനുമോദന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ ബ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി സി.എ.ഗോവ പ്രതാപൻ മുഖ്യാതിഥിയായി.കെ.നവാസ്,എച്ച്.എം.നൗഫൽ,എം.എസ്.ശിവദാസ്,പ്രദീപ് ആലിപ്പിരി,ഷമീം ഉമ്മർ,സുഹാസ് ആലുങ്ങൽ,ഹസ്മത്തലി,പി.എം.നാസർ,അനിതശിവൻ,തനുജ ഷാഫി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News