Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.

18 Jun 2026 12:04 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും ജൂൺ 27 ന് പി.എസ്.എം.ഒ. കോളേജിൽ വെച്ച് നടത്തുന്ന പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാരദാനവും ഭിന്നശേഷി സംഗവും പോസ്റ്റർ പ്രകാശനം കോളേജ് മാനേജർ എം.കെ. ബാവയും കെ.വി റാബിയയുടെ പിതൃ സഹോദരൻ കെ.വി.അബ്ദുറഹ്മാനും നിർവ്വഹിച്ചു.


കോളേജ് പ്രിൻസിപ്പൽ ഡോ: വി.പി. ജംഷീദ്,മുൻ പ്രിൻസിപ്പൽ ഡോ. അസീസ്, എൻ.എസ്.എസ്. ഓഫീസർ പ്രൊഫസർ റഊഫ്, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീക രണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ അഷ്റഫ് മനരിക്കൽ , അബ്ദുസ്സലാം മച്ചിങ്ങൽ, എൻ.എസ്.എസ്. വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Follow us on :

More in Related News