Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 20:08 IST
Share News :
കുറ്റിച്ചിറ:
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ
കെ.കെ പൈങ്കിയുടെ നൂറാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 20ന് കുറ്റിച്ചിറയിൽ വച്ച് ജന്മശതാബ്ദി മഹാസംഗമം സംഘടിപ്പിക്കും.പരിപാടികളുടെ വിപുലമായ സംഘാടനത്തിനു വേണ്ടി ജനുവരി 5 ന് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രതിനിധികളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘാടക സമിതി ചേരും. സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാധ്യമപ്രവർത്തകൻ ഇ.പി കാർത്തികേയൻ ഉൽഘാടനം ചെയ്തു.
കെ.കെപൈങ്കി മാസ്റ്റർഅവാർഡ് ശില്പം രൂപകൽപന ചെയ്ത ശില്പി എൻ.വി ഗിരീഷ്,ചാലക്കുടിയിലെ ഫോക്ക് ലോർ പ്രതിഭകളായ പി.കെ മനോജ് ഏകലവ്യ , ശ്രീലത ജയൻ എന്നിവരെ കലാഭവൻ ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ചരിത്ര പുരുഷനും സ്വാതന്ത്യസമര സേനാനിയുംസാമൂഹികപരിഷ്കർത്താവും, ഒരു വ്യാഴവട്ടകാലം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ പൈങ്കി മാസ്റ്റർക്ക് ജന്മശതാബ്ദിയില്ലെങ്കിലും ഉചിതമായ സ്മാരകം ഉണ്ടാകണമെന്നും അതിനു വേണ്ടി കോടശ്ശേരി പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്നും കൺവെൻഷൻ പ്രമേയം മുഖേനെ ആവശ്യപ്പെട്ടു.ടി.എം രതീശൻ എഴുത്തുകാരി കെ.വി ശൈലജ, സുബ്രഹ്മണ്യൻ വേലുപ്പിള്ളിയിൽ,ടി.കെ മഹേന്ദ്രൻ, എൻ.വി പരമു, സി.കെ വേലായുധൻ മാസ്റ്റർ, കെ.സി ശിവൻ, എൻ.വി പരമു , കെ.കെ ജയനന്ദൻ, ഐ.എ ബാലൻ, ഷിജു പരിയാരം ,കെ.കെ രാമു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.