Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 14:16 IST
Share News :
ആശാ ഭോസ് ലേ അന്തരിച്ചു. 93 വയസ്സായിരുന്നു.വിടവാങ്ങിയത് ലോക സംഗീതത്തിലെ വിസ്മയം. 9 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി ഗാനങ്ങളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡ്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. 1943-ൽ ആണ് ആശാ ആദ്യമായി തൻ്റെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 1997-ൽ എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ൽ പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക് ആശയെ പ്രവേശിപ്പിച്ചു.
മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ അർഹയായതും ആശയാണ്.
Follow us on :
Tags:
More in Related News
Please select your location.