Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 03:04 IST
Share News :
ദോഹ: ഹൃസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗം അടൂർ പ്രകാശിനെ സന്ദർശിച്ച ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. പ്രധാനമായും എംബസി നേതൃത്വം നൽകുന്ന സ്കൂളുകളുടെ അഭാവമാണ് നിവേദനത്തിൽ ഉന്നയിച്ചത്. അതോടൊപ്പം വെക്കേഷൻ സമയത്തെ ഉയർന്ന യാത്രനിരക്കിനെ കുറിച്ചും പ്രതിബാധിച്ചു.
ജിസിസിയിലെ മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് കീഴിലായും സഹകരണത്തോടും സ്കൂളുകൾ പ്രവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഖത്തറിൽ അത്തരം ഒരു സംവിധാനത്തിന്റെ അപര്യാപ്തത സാധാരണ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
പ്രവാസികളുടെ അഭ്യർത്ഥന മാനിച്ച് ഈ വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി അടൂർ പ്രകാശ് ഉറപ്പ് നൽകി.
ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ എം പി ക്ക് നിവേദനം കൈമാറി. ജനറൽ സെക്രട്ടറി ജാഫർ കമ്പാല, റജീഷ്, വസീം, ഇർഫാൻ പകര, അനീസ് വളപുരം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
Follow us on :
Tags:
More in Related News
Please select your location.