Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2026 21:03 IST
Share News :
ചാവക്കാട്:അയ്യപ്പനും,സുബ്രഹ്മണ്യനും മുഖ്യപ്രതിഷ്ഠയോടെ ഒരുമിച്ചുള്ള അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ ചാവക്കാട് ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്‌ഠി ആഘോഷം നവംബർ 14,15 തിയ്യതികളിൽ(ശനി,ഞായർ) പുന്ന ശ്രീനാമം ഭജൻസിന്റെ നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നവംബർ 14-ന് വൈകിട്ട് 6 മണിക്ക് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സാംസ്‌കാരിക സദസ്സ് ഗുരുവായൂർ എസിപി സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം ചെയ്യും.മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും,ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞ സമിതി ചെയർമാനും കൂടിയായ മോഹൻദാസ് ചേലനാട്ട് അധ്യക്ഷത വഹിക്കും.തിരുവാതിരക്കളി,വീരനാട്യം,കേരളനടനം,നൃത്തനൃത്യങ്ങൾ,തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രത്തിന്റെ യോഗ പ്രദർശനം എന്നിവ അരങ്ങേറും.തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.ഷഷ്ഠി ദിവസമായ ഞായറാഴ്ച്ച കാലത്ത് 5.30-ന് വിശേഷാൽ ഗണപതിഹോമം,മലർനിവേദ്യം,അയ്യപ്പനും,സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം നിവേദ്യം,വിശേഷാൽ പൂജ,ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാദസ്വരം,ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം എന്നിവയുണ്ടാകും.ക്ഷേത്രം തന്ത്രി ഡോ.ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.വൈകിട്ട് നാലിന് പേരകം മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂത്താലം,പൂക്കാവടി,സ്വാമിതുള്ളൽ,ഉടുക്കുപാട്ട്,നാദസ്വരം,പുലിക്കളി എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ പുന്ന ക്ഷേത്രാങ്കണത്തിലെത്തി ചേരും.തുടർന്ന് സന്നിധാനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാൻസി വെടിക്കെട്ടും ഉണ്ടാകും.ക്ഷേത്രത്തിലെ മണ്ഡലകാല ഭഗവദ് ഉപാസനായജ്ഞം 17 മുതല്‍ ഡിസംബര്‍ 27 വരെ(41 ദിവസം) വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ദിവസവും രാവിലെ ഗണപതിഹോമം,പൂജകള്‍,വൈകീട്ട് പഞ്ചദ്രവ്യാഭിഷേകം,പഞ്ചാമൃത അഭിഷേകം,തുടര്‍ന്ന് നാമസങ്കീര്‍ത്തനം,ഭജന,അന്നദാനം എന്നിവയുണ്ടാവും.പുനര്‍ജനി ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവവും,അന്നദാനവും നവംബര്‍ 29-ന് നടക്കും.വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞ സമിതി ചെയർമാൻ മോഹൻദാസ് ചേലനാട്ട്,ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് ഇ.വി.ശശി,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി പി.സി.വേലായുധൻ,ഭരണസമിതി അംഗങ്ങളായ ടി.ജെ.പ്രമോദ്,ജിബു വി.നായർ,ശ്രീനാമം ഭജൻസ് പ്രസിഡന്റ് എം.എസ്.ഷിജു,സെക്രട്ടറി എം.ടി.ഗിരീഷ്,എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.