Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2026 22:43 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിലുള്ള വാതക ശ്മശാനം ഇടയ്ക്കിടെ കേടാവുകയും മാസങ്ങളോളം അടച്ചിടുകയും തുടർന്ന് പേരിന് ഒരു റിപ്പയറിങ്ങും നടത്തി ജനങ്ങളെ കണ്ണിൽ പൊടിയിടുകയാണ് പഞ്ചായത്ത് ഭരണാധികാരികൾ.കഴിഞ്ഞദിവസം മരണപ്പെട്ട സ്ത്രീയുടെ സംസ്കാരം നടത്തിയിരുന്നു.എന്നാൽ തീപിടിച്ച് കുറച്ചു കഴിഞ്ഞപ്പോൾ പുകക്കുഴൽ പലഭാഗത്തായി ലീക്കേജ് ഉണ്ടാവുകയും തുടർന്ന് പരിസരം ആകെ പുകയും ദുർഗന്ധം വമിക്കുകയും ഉണ്ടായി.മുഴുവൻ ദഹിക്കാത്ത മൃതശരീരം അവിടത്തെ ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ കാരണം മുഴുവൻ ദഹിപ്പിക്കാൻ കഴിഞ്ഞു.പിന്നീട് കൊണ്ടുവന്ന മൃതദേഹം പഞ്ചായത്തിൽ അടച്ച തുക തിരികെ നൽകി ചാവക്കാട് നഗരസഭയുടെ സ്മശാനത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു.വാതക സ്മശാനത്തിന്റെ പുകക്കുഴലും കോണിയും പുനർ നിർമ്മിക്കുക,കടപ്പുറം പഞ്ചായത്തിൽ മരണപ്പെടുന്നവർക്ക് സംസ്കാര ചിലവ് സൗജന്യമാക്കുക,പുതിയതായി ഒരു സംസ്കരണ യൂണിറ്റ് കൂടെ അനുവദിക്കുക,ക്രമിറ്റോറിയം യഥാസമയത്ത് തന്നെ അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കടപ്പുറം പഞ്ചായത്തിലെ 18 മരണാനന്തര സമിതികളുടെ കൂട്ടായ്മയായ സംയുക്ത മരണാനന്തര സമിതിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി വളവിൽ നിന്ന് കടപ്പുറം പഞ്ചായത്തിലേക്ക് കൈക്കുഞ്ഞുങ്ങളെയും എടുത്ത് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധ മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് പഞ്ചായത്തിന് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് സംയുക്ത മരണാനന്തര സമിതിയുടെ പ്രസിഡന്റ് ടി.വി.മനോജിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി പി.വി.ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.പി.എ.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.സമിതി സെക്രട്ടറി സി.വി.പ്രേമരാജ്,കെ.എ.ജയതിലകൻ,തൊടു ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് മെമ്പർമാരായ എ.ആർ.രാജേഷ്,എം.എസ്.പ്രകാശൻ,റാഹില വഹാബ്,മുനീർ,പൊതുപ്രവർത്തകരായ അഷറഫ് ബ്ലാങ്ങാട്,സുനിൽ കാരയിൽ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് അഖിൽ ടി.അശോകൻ,പി.സുബ്രു ആനന്ദവാടി,പ്രകാശൻ മാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.