Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2026 20:17 IST
Share News :
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻ്റെ (എസ്.എസ്.ആര്‍ 2027) ഭാഗമായുള്ള കോട്ടയം ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 1528039 വോട്ടർമാരാണുള്ളത്. ഇതില്‍ 743341 പുരുഷന്മാരും 784684 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് തയ്യാറാക്കിയ പട്ടികയില്‍ 8992 പേര്‍ യുവവോട്ടര്‍മാരാണ്. എല്ലാ വോട്ടർമാരും പട്ടികയില്‍ പേരുണ്ടെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ നിര്‍ദേശിച്ചു. അവകാശവാദങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വോട്ടർ സേവന പോർട്ടലായ https://voters.eci.gov.in, ECINET ആപ്പ് എന്നിവയില്‍ വോട്ടർ പട്ടിക പരിശോധിക്കാനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും താലൂക്ക്, വില്ലേജ് ഓഫീസുകളും ഇതിന് സഹായം നല്‍കും. വോട്ടർ പട്ടിക പരിശോധിക്കാനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി താലൂക്ക്,വില്ലേജ് ഓഫീസുകളിൽ നവംബർ 14, 15, 22, 29 എന്നീ അവധി ദിവസങ്ങളില്‍ ഉൾപ്പെടെ ഡിസംബർ 11 വരെ എല്ലാ ദിവസവും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
Follow us on :
Tags:
More in Related News
Please select your location.