Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026:ഗുജറാത്ത് ചാമ്പ്യന്മാർ

08 Oct 2026 20:13 IST

രെഹ്ന

Share News :

തിരുവനന്തപുരം:കാഴ്ച പരിമിതരായ വനിതകളുടെ ഇൻവെസ്റ്റ്നേറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ചാമ്പ്യൻമാർ.തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 9 വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത് .


ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, 13.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.


ഗുജറാത്തിനായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച് 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.അദ്വൈത

സന്തോഷ് (കേരള),ദീപ സക്സേന (ഹരിയാന),കൽപ്പന ചോരി (ഗുജറാത്ത്) എന്നിവരെ പ്ലെയേഴ്സ് ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാന വിതരണം എം എൽ എ വി മുരളീധരൻ നിർവഹിച്ചു.


വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി രജനീഷ് ഹെൻറി,ഇൻവെസ്റ്റ്നെറ്റ് കമ്പനി പ്രതിനിധി സന്തോഷ് കേശവൻ,യു എസ് ടി കമ്പനി പ്രതിനിധി വിനീത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News