Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാല്യകാല സ്മരണകൾ സമ്മാനിച്ച് കെ.എം.സി.സി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ മന്തി നൈറ്റ്.

26 May 2024 01:44 IST

- ISMAYIL THENINGAL

Share News :

ദോഹ: കാസറഗോഡ് മുൻസിപ്പൽ ഫിയസ്റ്റയുടെ ഭാഗമായി കെ.എം.സി.സി ഖത്തർ കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മന്തി നൈറ്റ് സംഘാടക മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായി. 

ഗൃഹാതുര സ്മരണകളുമായി പ്രവാസ ജീവിതം നയിക്കുന്നവർക്ക് എന്നും ഒരു ആശ്വാസമാണ് പ്രവാസി കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ഇത്തരം ഒത്തു ചേരലുകൾ. പ്രവാസികൾക്കിടയിൽ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത് പോലെയുള്ള സംഗമങ്ങൾ സഹായിക്കുന്നു, 

    

വൈകുന്നേരം ആറ് മണിയോടെ, മനോഹരമാക്കിയ സിമൈസ്മ റിസോർട്ടിൽ പ്രവർത്തകർക്ക് സമ്മാനിച്ചത് പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത ഒരു പിടി നല്ല ഓർമ്മകളായിരുന്നു. 

ബാല്യ കാല സ്മരണകളെ തട്ടിയുണർത്തുന്ന ഓല പന്തൽ, കജൂർ, കടലാസ്സിൽ ചുറുട്ടിയ കേക്ക്‌, മിനിച്ചർ ബൾബ് തുടങ്ങിയവ പരിപാടിയുടെ പ്രത്യേക ആകർഷണമായി. ആവേശകരമായ മത്സരങ്ങളും ഒട്ടും ആവേശം കുറയാതെ പ്രവർത്തകരുടെ കൈ മുട്ടി പാട്ടും അരങ്ങേറി.

കാസറഗോഡ് മുൻസിപ്പൽ ഫിയസ്റ്റയുടെ രണ്ടാമത്തെ സീസണാണ് കഴിഞ്ഞത്.ഓരോ സീസണും ഒന്നിനൊന്നു മെച്ചമാക്കാൻ സംഘാടകർക്ക് കഴിഞ്ഞുവെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തി.ഈ സീസണും അവിടെ ഒത്തു ചേർന്നവർക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ചാണ് പര്യവസാനിച്ചത്.

Follow us on :

More in Related News