Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. എം. രാധകൃഷ്ണൻ 21ന് പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള തുക കർഷകസംഘം കൈമാറി

20 Mar 2026 19:56 IST

CN Remya

Share News :

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ എം രാധാകൃഷ്ണൻ 21ന് നാമനിർദേശ പത്രിക സമർപ്പിക്കും. ​രാവിലെ 9:30ന് തിരുന്നക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽനിന്ന് എൽഡിഎഫ് പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പ്രകടനത്തോടെ എത്തുന്ന സ്ഥാനാർഥി, കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ പത്രിക സമർപ്പിക്കും. ​മണ്ഡലത്തിന്റെ സമഗ്ര വികസനവും ജനകീയ പ്രശ്നങ്ങളും ഉയർത്തിക്കാട്ടി എൽഡിഎഫ് നടത്തുന്ന മുന്നേറ്റത്തിന്റെ ആവേശകരമായ ഘട്ടമായാണ് പത്രികാ സമർപ്പണത്തെ പ്രവർത്തകർ കാണുന്നത്. 

സ്ഥാനാർത്ഥി കെ എം  രാധകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കർഷകസംഘം സംസ്ഥാന കമ്മറ്റിയാണ് നൽകുന്നത്. മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം വിജയകുമാർ തുക സ്ഥാനാർത്ഥിക്ക് കൈമാറി. ​കർഷക തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പിന്തുണയോടെയാണ് സംസ്ഥാന കമ്മറ്റി ഈ തുക സമാഹരിച്ചത്. ചടങ്ങിൽ കർഷകസംഘം കോട്ടയം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗങ്ങളായ സുഭാഷ് പി. വർഗീസ്, ജെയ്ക് സി. തോമസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News