Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി.പുരം വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും; മന്ത്രി മോൻസ് ജോസഫ്.

16 Jun 2026 22:46 IST

santhosh sharma.v

Share News :

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ തൃണയംകുടം ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള വിളക്കുമാടത്തുരുത്തിൽ

തൂക്കുപാലം നിർമ്മിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.

കെ.ബിനിമോൻ എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളുടെയും നാട്ടുകാരുടേയും താത്പര്യപ്രകാരം പ്രദേശത്ത് സന്ദർശനത്തിന് എത്തിയതാണ് മന്ത്രി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിളക്കുമാടത്തുരുത്ത് പൈതൃക സംസ്ക‌ാരത്തിൻ്റെ അടയാളമായതിനാൽ അതിനെ സംരക്ഷിക്കുമെന്നും ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച രീതിയിൽ വഴിയും വള്ളക്കടവും പടവുകളും തൂക്കുപാലവും നിർമ്മിച്ച് അതിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി ഉറപ്പു നൽകി.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തുരുത്തും വിളക്കുമാടവും സംരക്ഷിക്കുന്നതിനായി കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു. പ്രദേശവാസികൾ അടക്കം ഒട്ടേറെ പേർ കർക്കിടക വാവിന് പിതൃതർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നത് പതിവാണ്. രാജഭരണ കാലത്ത് കായലിലൂടെ കടന്നുപോകുന്ന വള്ളങ്ങൾക്ക് ദിശ അറിയുന്നതിനായാണ് ഇവിടെ വിളക്കുമാടം അന്ന് സ്ഥാപിച്ചിരുന്നത്. പ്രദേശവാസികളുടേയും യു.ഡി.എഫ് നേതാക്കളുടേയും അഭ്യർത്ഥന മാനിച്ച് മേജർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയറോട് വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. യു ഡി എഫ് നേതാക്കളായ മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ടി. അനിൽകുമാർ, സെബാസ്റ്റ്യൻ ആൻ്റണി തുടങ്ങിയവരും ഒപ്പം എത്തിയിരുന്നു. 

Follow us on :

More in Related News