Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 20:56 IST
Share News :
വൈക്കം: വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ആദ്യചിത്രമായ “രഘുറാം” എന്ന സിനിമയുടെ സംവിധായകൻ സൈനു ചാവക്കാടന് പൂവച്ചൽ ഖാദർ ഫിലിം - സീരിയൽ - മീഡിയ അവാർഡ് 2026-ലെ സ്പെഷ്യൽ ജൂറി അവാർഡിന് അർഹനായി. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് രഘുറാം. വ്യത്യസ്തമായ അവതരണശൈലിയിലൂടെയും സമർപ്പണബോധത്തിലൂടെയും മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് സൈനു. രഘുറാം സിനിമയുടെ സംവിധാന മികവും കഥയുടെ അവതരണത്തിലെ പുതുമയും പരിഗണിച്ചാണ് അദ്ദേഹത്തെ സ്പെഷ്യൽ ജൂറി അവാർഡിന് തെരഞ്ഞെടുത്തത്. വർഷങ്ങളായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരത്തിൽ അവാർഡ് തേടിയെത്തുന്നത്. അവാർഡ് വിതരണച്ചടങ്ങ് ഈ മാസം 22-ന് വൈകിട്ട് 5ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് അവാർഡ് സമ്മാനിക്കും. സാംസ്കാരിക, സിനിമാ, മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.