Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലിക്കുന്നിനു പിന്നാലെ കോരുത്തോട്ടിലും തെരുവു നായ ശല്യം; അധ്യാപികയ്ക്കും 5 വയസുകാരൻ മകനും കടിയേറ്റു.

12 Dec 2024 21:55 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം:

കോരുത്തോട്, പള്ളിപ്പടി മേഖലയിലാണ് അതിരൂക്ഷമായ തെരുവുനായ ശല്യം ഉണ്ടായിരിക്കുന്നത്. 


കഴിഞ്ഞ ദിവസം  പള്ളിപ്പടി സെൻറ് ജോർജ് യു.പി. സ്കൂളിലെ അധ്യാപിക റോണിയാ.പി. ചാക്കോ മകൻ അഞ്ചുവയസ്സുള്ള ഇവാൻ ജേക്കബ് എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത് ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

രാവിലെ നടന്നു വരുന്നതിനിടെ നായ അക്രമിക്കുകയായിരുന്നു. കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും വഴിയിൽ നടക്കാനാവാത്ത വിധം തെരുവുനായ്ക്കൾ റോഡ് കയ്യേറിയിരിക്കുകയാണ്. നാട്ടുകാരും രക്ഷിതാക്കളും ഭീതിയിലാണ്. നിരവധി കുട്ടികൾ പഠിക്കുന്ന നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങളിലേക്ക് പോകുവാനാണ് ജനകീയ സമിതിയുടെ തീരുമാനം. ഇതു സംബന്ധിച്ചു നിരവധി തവണ പരാതി പറഞ്ഞിട്ടും കോരുത്തോട് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം മുണ്ടക്കയം പുലിക്കുന്നിൽ തെരുനായ നിരവധിയാളുകളെ അക്രമിച്ചിരുന്നു.

Follow us on :

More in Related News