Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ.

12 Dec 2024 22:46 IST

Fardis AV

Share News :


കോഴിക്കോട്: ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി പുഞ്ചോല വീട്ടിൽ രാജേഷ് –നെയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 2016 ൽ ഭാര്യയുടെ അമ്മയെ ആക്രമിച്ച കാര്യത്തിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ പ്രതി കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ ഉണ്ടെന്ന് മനസ്സിയാക്കിയ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷിന്റെ നിർദേശപ്രകാരം SCPO മാരായ പ്രവീഷ്, നിധിൻ CPO സോണിക് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Follow us on :

More in Related News