Tue Dec 12, 2023 10:56 PM 1ST

Sign In

എൻലൈറ്റ് മീഡിയ ഒമാൻ പ്രേക്ഷകർക്ക് ഒമാന്റെ 56-ാമത് ദേശീയ ദിനാശംസകൾ നേരുന്നു

20 Nov 2026 03:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 56-ാമത് ദേശീയദിനത്തോടനുബന്ധിച്ച് എൻലൈറ്റ് മീഡിയ ഒമാൻ പ്രേക്ഷകർക്കും വായനക്കാർക്കും ഹൃദയം നിറഞ്ഞ ദേശീയദിനാശംസകൾ നേർന്നു.

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും സന്ദേശം ലോകത്തിന് പകർന്നുനൽകുന്ന ഒമാൻ എന്ന മഹത്തായ രാജ്യത്തിന്റെ ദേശീയദിനാഘോഷത്തിൽ പങ്കുചേരുന്നതിൽ സന്തോഷവും അഭിമാനവും അറിയിക്കുന്നതായി എൻലൈറ്റ് മീഡിയ അറിയിച്ചു.

ഒമാന്റെ സമാധാനപൂർണമായ അന്തരീക്ഷവും ജനങ്ങളുടെ സ്നേഹവും ആതിഥ്യ മര്യാദയും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നൽകുന്ന സുരക്ഷിതത്വവും പരിഗണനയും ഏറെ വിലപ്പെട്ടതാണ്. രാജ്യത്തിന്റെ വികസനയാത്രയിൽ സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹവും വിവിധ മേഖലകളിൽ നിർണായകമായ പങ്കുവഹിച്ചുവരുന്നു.

ദേശീയദിനം ഒമാന്റെ ചരിത്രവും പൈതൃകവും നേട്ടങ്ങളും ഓർമിക്കാനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഒരുമയോടെ മുന്നേറാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ്. സുൽത്താനേറ്റിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തുപകരുന്ന ദിനമായി ഈ ദേശീയദിനം മാറട്ടെയെന്നും എൻലൈറ്റ് മീഡിയ ആശംസിച്ചു.

ഒമാനിലെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും എൻലൈറ്റ് മീഡിയ ഒമാന്റെ ഹൃദയം നിറഞ്ഞ 56-ാമത് ദേശീയദിനാശംസകൾ.

Follow us on :

More in Related News