Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 20:23 IST
Share News :
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCC) ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ എന്നിവർ അഗാധമായ, ദുഃഖവും അനുശോചനവും അറിയിച്ചു.
മൂന്നുപതിറ്റാണ്ടിലധികം സൊസൈറ്റിക്ക് കർമനിരതവും ഭാവനാപൂർണവുമായ നേതൃത്വം നൽകിയ അദ്ദേഹം, സ്ഥാപനത്തെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ കൂട്ടായ്മയായി വളർത്തിയെടുത്തുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഉയർന്ന ഗുണനിലവാരം കൊണ്ടുവന്നു എന്നതാണ് സൊസൈറ്റിയുടെ വലിയ സംഭാവന. അതിലൂടെ കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സൊസൈറ്റി വലിയ പങ്കു വഹിച്ചു. മലബാറിലെ നിർമ്മാണ വികസന പദ്ധതികളും, തുടർന്നുള്ള പരിപാലനവും, ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിക്കുന്നതും, അവരോടുള്ള കരുതലും പ്രത്യേകം മാതൃകാപരമാണ്.
വടകരയിൽ രൂപം കൊണ്ട സൊസൈറ്റിയെ ആഗോള നിലവാരത്തിലുള്ള സ്ഥാപനമാക്കി ഉയർത്തുന്നതിൽ രമേശൻ പാലേരിയുടെ നേതൃത്വപാടവും ദീർഘവീക്ഷണവും, ആസൂത്രണ മികവും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള സന്നദ്ധതയും സഹായിച്ചു. നിർമാണ രംഗത്ത് മാത്രം ശ്രദ്ധിച്ചിരുന്ന സൊസൈറ്റിയെ വൈവിധ്യവൽക്കരണത്തിൻ്റെ പാതയിലേക്ക് നയിച്ചത് രമേശൻ പാലേരിയുടെ ധീരമായ നേതൃത്വമാണ്. കോഴിക്കോട് യുഎൽ സൈബർ പാർക്ക് അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
സഹകരണ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കേരളം എക്കാലവും സ്മരിക്കുമെന്നും അവർ അനുസ്മരിച്ചു. കോഴിക്കോട് തിരുവനന്തപുരം തീവണ്ടി യാത്രകളിലാണ് അദ്ദേഹവുമായി കൂടുതൽ ഇടപെടാൻ കഴിഞ്ഞത് എന്നതും ചാക്കുണ്ണി ഓർമിപ്പിച്ചു
Follow us on :
Tags:
More in Related News
Please select your location.