Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 23:23 IST
Share News :
കീഴരിയൂർ: വയലാറും
ഒ എൻ വി യും രചിച്ച കലാമൂല്യങ്ങളുള്ള ഗാനങ്ങളും സൃഷ്ടികളും പുതിയ കാലഘട്ടത്തിൽ ഉണ്ടാവുന്നില്ലെന്നും അതിനു കാരണം ലഹരി വസ്തുക്കളുടെ ഈ രംഗത്തേക്കുളള കടന്നുകയറ്റമായിരിക്കാമെന്നും സംഗീത നാടക അക്കാദമി ചെയർമാൻ കരിവള്ളൂർ മുരളി പറഞ്ഞു. 1957 ൽ രാഷ്ട്രപതി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ വയലാർ എഴുതിയ ബലികുടീരങ്ങളെ ' എന്ന ഗാനം ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കനലെരിയുന്ന ഓർമകൾ നെഞ്ചിലേറ്റിയതു കൊണ്ടാണ് ഇന്നും ജനഹൃയങ്ങളിൽ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കീഴരിയൂരിൽ ഫോക് ലോർ ഇനങ്ങൾക്കും മാപ്പിള കല കൾക്കും അനുഷ്ഠാന കലകൾക്കും പ്രാധാന്യം നൽകി വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കീഴരിയൂർ കൾചറൽ
ഫൗണ്ടേഷൻ്റെ ഉദ്ഘാടനം
നിർവഹിച്ച് സംസാരിക്കുക
യായിരുന്നു അദ്ദേഹം.
ഗായിക ആര്യ നന്ദയ്ക്ക്
ഫൗണ്ടേഷൻ്റെ ആദരസൂചകമായു
ള്ള ഉപഹാരം കരിവള്ളൂർ മുരളി നൽകി.കെസിഎഫ് ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.
കീഴരിയൂർ കൾചറൽ
ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി കെ. നീലാംബരി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം.സുനിൽ, കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ കോഓർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. സുനിതാ ബാബു, എം.എം.രവീന്ദ്രൻ, പഞ്ചായത്തംഗം സവിത നിരത്തിൻ്റെ മീത്തൽ, കെസിഎഫ് വനിതാ വേദി പ്രസിഡൻ്റ് സാബിറ നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാലിക്കറ്റ് മെലഡി മ്യൂസിക്ക് അവതരിപ്പിച്ച ബാംസുരി മ്യൂസിക് ഈവും, ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.