Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷ ഗവൺമെൻ്റ് നിസ്സംഗത കാണിച്ച പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം..

19 Jun 2026 09:36 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:ഇടതുപക്ഷ ഗവൺമെൻ്റ് നിസ്സംഗത കാണിച്ച പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എഫ്.ജോയ് ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് പി.വി.അജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് വാഴപ്പിള്ളി  നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി.പോളി,വനിത ഫോറം കൺവീനർ ബ്രില്ലൻ്റ് വർഗീസ്,ഉഷ വി.പുരുഷോത്തമൻ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്,ഡി.സി.സി മെംബർ ഇർഷാദ് കെ.ചേറ്റുവ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എ.ഗോപാലകൃഷ്ണൻ,ഘോഷ് തുഷാര എന്നിവർ പ്രസംഗിച്ചു.മണ്ഡലം സെക്രട്ടറി എ.ജി. അനിലൻ സ്വാഗതവും,ട്രഷറർ പി.ജെ.ജോൺ നന്ദിയും പറഞ്ഞു.

Follow us on :

More in Related News