Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ സി.കെ.മേനോൻ അനുസ്മരണം സംഘടിപ്പിച്ചു.

04 Oct 2026 04:27 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരിയും, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റും, ഖത്തറിലെ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന പത്മശ്രീ. അഡ്വ. സി.കെ. മേനോൻ്റെ 7-ാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന അനുസ്‌മരണ യോഗത്തിൽ ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് വൈസ് പ്രസിഡൻ്റ് അൻവർ സാദത്ത് ചടങ്ങിൽ അധ്യക്ഷനായിരുന്നു.


അഡ്വ.സി.കെ. മേനോൻ്റെ പുത്രിയും ഭവൻസ് പബ്ളിക് സ്കൂൾ ഡയറക്ടറുമായ അഞ്ജന മേനോൻ, ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഭാരവാഹികളായ കെ.വി.ബോബൻ, ബഷീർ തൂവാരിക്കൽ, ശ്രീജിത്ത് എസ്. നായർ, അഷറഫ് വടകര, അഷറഫ് നന്നംമുക്ക്, സുരേഷ് കരിയാട്, മനോജ് കൂടൽ, അഹദ് മുബാറക് തുടങ്ങിയവർ സി.കെ. മേനോനെ അനുസ്‌മരിച്ച് സംസാരിച്ചു.

ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമില്ലാതെ എല്ലാവരേയും സ്‌നേഹിക്കുകയും, അവരുടെ വിഷമങ്ങളിൽ അവരോടൊപ്പം ചേർന്നു നില്ക്കുകയും ചെയ്തിരുന്ന, കാരുണ്യത്തിൻ്റെ വറ്റാത്ത നീരുറവയായിരുന്നു അഡ്വ. സി.കെ.മേനോൻ എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


ഈപ്പൻ തോമസ്സ് സ്വാഗതവും, ജയപാൽ മാധവൻ നന്ദിയും പറഞ്ഞു. നേരത്തേ അഡ്വ. സി കെ മേനോൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് അനുസ്‌മരണ പരിപാടികൾ ആരംഭിച്ചത്.

Follow us on :

More in Related News