Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 11:46 IST
Share News :
സലാല: ഇന്ത്യൻ എംബസി ഒമാൻ്റെ നേതൃത്വത്തിൽ സലാലയിൽ സംഘടിപ്പിച്ച കോൺസുലർ ക്യാമ്പിൽ 110 പേർ വിവിധ കോൺസുലർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടന്ന ക്യാമ്പിലാണ് വലിയ തോതിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടായത്.
ക്യാമ്പിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള വിവിധ കോൺസുലർ സേവനങ്ങളാണ് ലഭ്യമാക്കിയത്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ സമൂഹാംഗങ്ങൾ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എംബസി ഈ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച സലാലയിലെ ഇന്ത്യൻ സമൂഹാംഗങ്ങൾക്കും പരിപാടിയുടെ സുഗമമായ ഏകോപനത്തിനും സംവിധാനങ്ങൾക്കുമായി പിന്തുണ നൽകിയ എസ്‌ജിഐവിഎസ് ഗ്ലോബലിനും (SGIVS Global) ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി.
പ്രവാസികൾക്ക് അവരുടെ പ്രദേശങ്ങളിൽ തന്നെ എംബസി സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ യാത്രാ ബുദ്ധിമുട്ടുകളും സമയനഷ്ടവും കുറയ്ക്കാൻ ഇത്തരം കോൺസുലർ ക്യാമ്പുകൾ സഹായകരമാണെന്ന് ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
Please select your location.