Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 14:01 IST
Share News :
മലപ്പുറം : മഞ്ചേരിയിൽ വെസ്റ്റ് ബംഗാൾ സ്വദേശി രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായിട്ടായിരുന്നു പരിശോധന. ജലാലുദ്ദീൻ ശൈഖ് എന്ന് പേരുള്ള പ്രതിയെ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ബംഗാളിൽ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് ജലാലുദ്ദീൻ ശൈഖ്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. തൊഴിലാളി ക്യാമ്പുകളിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് എക്സൈസ് വ്യാപകമായ പരിശോധനകളാണ് നടത്തി വരുന്നത്.
ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച് വിനു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ശ്രീജിത്ത് ടി, സച്ചിൻ ദാസ്, അഖിൽദാസ് തുടങ്ങിയവരാണ് കേസ് കണ്ടെടുക്കുന്നതിന് നേതൃത്വം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.