Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണാർക്കാട്ടിലെ അനധികൃത മദ്യ വില്പനക്കാരൻ 'എരുമേനി പ്രദീപ് ' എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ

13 Jun 2024 14:57 IST

- Jithu Vijay

Share News :

പാലക്കാട് : മണ്ണാർക്കാട്ടിലെ അനധികൃത മദ്യ വില്പനക്കാരൻ 'എരുമേനി പ്രദീപ് ' എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ. എരുമേനി ഭാഗത്ത് നടത്തിയ പരിശോധനയിൽ അര ലിറ്ററിന്റെ 45 കുപ്പി മദ്യവുമായാണ് പ്രതിയെ പിടികൂടിയത്.  

നിരവധി അബ്‌കാരി കേസുകളിൽ മുൻ പ്രതിയായ എരുമേനി പ്രദീപിനെതിരെ പൊതു ജനങ്ങളിൽ നിന്നും ധാരാളം പരാതികൾ ലഭിച്ചതിനാൽ കുറച്ചു ദിവസങ്ങളായി ഇയാളെ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഷാഡോ ടീം നിരീക്ഷിച്ചു വരുകയായിരുന്നു.


മൊബൈൽ ഫോണിലൂടെ ഓർഡർ എടുക്കുകയും, ആവശ്യക്കാർക്ക് മദ്യം, തന്റെ സ്കൂട്ടറിൽ, അവർ പറയുന്ന സ്ഥലത്തു എത്തിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. അര ലിറ്ററിന്റെ ഒരു കുപ്പിക്ക് 100 രൂപ കൂടുതൽ ഇടാക്കിയാണ് ഇയാൾ വില്പന നടത്തിയിരുന്നത്. മദ്യം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി സ്‌കൂട്ടറിൽ പോകുന്ന വഴിക്കാണ് ഇയാൾ എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. 


പാലക്കാട് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ പി.എൻ.രാജേഷ്കുമാറിന്റെ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഗോകുലകുമാരൻ പി പി, സുനിൽ കുമാർ കെ, യാസർ അറഫത് എം, ഗോപിനാഥൻ കെ കെ, സിവിൽ എക്‌സൈസ് ഓഫീസർ ഷിജു ജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



Follow us on :

Tags:

More in Related News