Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 19:05 IST
Share News :
ഗുരുവായൂർ:ബസ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച ഗുരുവായൂർ നഗരസഭ ഭരണാധികാരികൾക്കെതിരെ ബിജെപി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ശയനപ്രദക്ഷിണം സംഘടിപ്പിച്ചു.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ഏരിയ ജനറൽ സെക്രട്ടറി ദിലീപ് ഘോഷ് അധ്യക്ഷത വഹിച്ചു.പൂക്കോട് ഏരിയ പ്രസിഡന്റ് ജിതീഷ് കാവീട് സ്വാഗതവും,ജനറൽ സെക്രട്ടറി ജിതിൻ മരയ്ക്കാത്ത് നന്ദിയും പറഞ്ഞു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുജയന്‍ മാമ്പുള്ളി,വൈസ് പ്രസിഡന്റുമാരായ മനീഷ് കുളങ്ങര,കെ.സി.രാജു,സെക്രട്ടറിമാരായ പ്രസന്നൻ വലിയപറമ്പിൽ,ജിഷാദ് ശിവൻ,ദിലീപ് ഘോഷ്,ജിതീഷ് കാവീട്,സൂരജ് താമരയൂർ,സന്തോഷ് ഗുരുവായൂർ എന്നിവർ ശയനപ്രദക്ഷിണത്തിൽ പങ്കെടുത്തു.നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ,ബിജെപി മണ്ഡലം ട്രഷറർ ദീപാ ബാബു,വൈസ് പ്രസിഡന്റ് ജ്യോതി രവീന്ദ്രനാഥ്,സെക്രട്ടറി ബിനീഷ് തറയിൽ,ജിതുൻ ലാൽ,യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.കാളിദാസ്,സിന്ധു ശശീന്ദ്രബാബു,സുധീഷ് പൊന്നരാശ്ശേരി,ഗൗതം രവി,രാധാകൃഷ്ണൻ മനയത്ത്,ശ്രീജിത്ത് പള്ളിക്കര,ദീപക് തിരുവെങ്കിടം,മനോജ് പൊന്നുപറമ്പിൽ,ഹക്കീം കാവീട് എന്നിവർ നേതൃത്വം നൽകി.സമരത്തിന് ശേഷം ശയനപ്രദക്ഷിണത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് പിടിച്ച് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.