Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 22:54 IST
Share News :
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റവുമായി (Vehicle Modification) ബന്ധപ്പെട്ട് കർശന നിയമങ്ങൾ നിലവിലുണ്ടെന്നും, ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
രാജ്യസഭയിൽ വി. ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സവിശേഷതകളിൽ അനുമതിയില്ലാതെ മാറ്റം വരുത്താൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വാഹനത്തിൽ രൂപമാറ്റം നടത്തുന്നതിന് മുമ്പ് ഫോം 22-C മുഖേന ബന്ധപ്പെട്ട രജിസ്ട്രേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. രൂപമാറ്റം പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ രേഖകൾ പുതുക്കുന്നതിനായി അപേക്ഷ സമർപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 112(2) പ്രകാരം പൊതുജന സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും സംസ്ഥാന സർക്കാരുകൾക്കോ അവർ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ അധികാരമുണ്ടെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
വാഹന രൂപമാറ്റം സംബന്ധിച്ച നിയമങ്ങൾ രാജ്യത്തുടനീളം ഏകീകൃതമായി നടപ്പാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.